Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : German Military

Europe

ജ​ര്‍​മ​ന്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ സാ​ക്സ​ണി - അ​ന്‍​ഹാ​ള്‍​ട്ടി​ലെ ബു​ര്‍​ഗ് പ​ട്ട​ണ​ത്തി​ലെ പ​ട്ടാ​ള​ക്യാ​മ്പി​ലേ​ക്കു​ള്ള ഡെ​ലി​വ​റി ട്ര​ക്കി​ല്‍ നി​ന്ന് അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ള്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വെ​ടി​യു​ണ്ട​ക​ള്‍ മോ​ഷ്‌​ടി​ച്ച​താ​യി ജ​ര്‍​മ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം മോ​ഷ​ണം സ്ഥി​രീ​ക​രി​ച്ചു. ആ​സൂ​ത്രി​ത​മ​ല്ലാ​ത്ത സ്റ്റോ​പ്പ് ന​ട​ത്തി​യ ഡെ​ലി​വ​റി ഡ്രെെ​വ​റെ അ​ധി​കൃ​ത​ർ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ആ​രാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ എ​ടു​ത്ത​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ന​വം​ബ​ര്‍ 25നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, ഒ​രു സി​വി​ലി​യ​ന്‍ ഡെ​ലി​വ​റി ട്ര​ക്ക് വെ​ടി​യു​ണ്ട​ക​ള്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഡ്രെെ​വ​ര്‍ ബു​ര്‍​ഗി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ട്ര​ക്ക് രാ​ത്രി നി​ര്‍​ത്തി, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഒ​രു കാ​ര്‍ പാ​ര്‍​ക്കി​ല്‍ ട്ര​ക്ക് പാ​ര്‍​ക്ക് ചെ​യ്തു. പി​റ്റേ​ന്ന് രാ​വി​ലെ, ഡെ​ലി​വ​റി ബാ​ര​ക്കു​ക​ളി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ചി​ല വെ​ടി​യു​ണ്ട​ക​ള്‍ ന​ഷ്‌​ട​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യ​ത്.

ഡെ​ലി​വ​റി ലി​സ്റ്റ് പ​രി​ശോ​ധി​ച്ച ശേ​ഷം, പി​സ്റ്റ​ളു​ക​ള്‍​ക്കാ​യു​ള്ള ഏ​ക​ദേ​ശം 10,000 റൗ​ണ്ട് ലൈ​വ് വെ​ടി​യു​ണ്ട​ക​ളും അ​സോ​ള്‍​ട്ട് റൈ​ഫി​ളു​ക​ള്‍​ക്കാ​യു​ള്ള 9,900 റൗ​ണ്ട് പ​രി​ശീ​ല​ന വെ​ടി​യു​ണ്ട​ക​ളും മോ​ഷ​ണം പോ​യ​താ​യി അ​റി​യി​ച്ച​ത്.

മ​ന്ത്രാ​ല​യ​വും ഡെ​ലി​വ​റി ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള ക​രാ​ര്‍ അ​നു​സ​രി​ച്ച് ച​ര​ക്ക് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ര​ണ്ടാ​മ​ത്തേ​തി​ന് ബാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, സാ​ധാ​ര​ണ​യാ​യി ര​ണ്ട് ഡ്രെെ​വ​ര്‍​മാ​രു​ണ്ടാ​കും. അ​തി​നാ​ല്‍ ഏ​തൊ​രു സ്റ്റോ​പ്പി​ലും വാ​ഹ​നം നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും.

പ്രാ​ദേ​ശി​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സൈ​ന്യം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Latest News

Corehub Up